സ്ത്രീസുരക്ഷ സ്വയം പ്രതിരോധ പദ്ധതിയുടെ ഭാഗമായി കേരള പൊലീസ് സ്‌കൂൾ വിദ്യാർഥിനികൾക്ക് പരിശീലനം നൽകി. കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി ഹെഡ്മാസ്റ്റർ വി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വനിത സെൽ സി.ഐ ഉഷാകുമാരി നേതൃത്വം നൽകി. ഇന്ദു കാർത്തികേയൻ, എം.കെ ബിന്ദു വിശ്വൻ തുടങ്ങിയവർ സംസാരിച്ചു.