കാസര്‍കോട്: ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പ് മുഖേന നാഷണല്‍ ആയുഷ് മിഷന്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കരാര്‍ വ്യവസ്ഥയില്‍ നേഴ്‌സ്, മെഡിക്കല്‍ ഓഫീസര്‍ (യുനാനി, ശല്യതന്ത്ര) എന്നീ തസ്തികയില്‍ നിയമനം നടത്തുന്നതിന് ഫെബ്രുവരി അഞ്ചിന് തീരുമാനിച്ച അഭിമുഖം ഫെബ്രുവരി 12 ലേക്ക് മാറ്റിവെച്ചു. അഭിമുഖം ഫെബ്രുവരി 12 ന് രാവിലെ 11 ന് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലെ പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം.) നടക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്-04672205710