ആലപ്പുഴ: ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ഡോ.സി.പി.
അബൂബക്കർ നയിക്കുന്ന ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾക്കുള്ള പരിപാടി ഫെബ്രുവരി 6 മുതൽ 9 വരെ കുട്ടനാട്ടിലും ഫെബ്രുവരി 18 മുതൽ 21വരെ ചേർത്തലയിലും നടത്തും. 10.30 മുതൽ 3.30 വരെയാണ് പരിപാടി. 50 മാതാപിതാക്കൾക്ക് പങ്കെടുക്കാം. പേരുകൾ മുൻ കൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ജില്ലാ ശിശുസംരക്ഷണ യൂണിറ്റുമായി ബന്ധപ്പെടണം. ് ഫോൺ നം :0477 2241644,999962239.
