ആലപ്പുഴ: 2019-20 സാമ്പത്തിക വർഷത്തിൽ, ഉൾനാടൻ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനു വേണ്ടി കേരള ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന കുളങ്ങളിലെ നൈൽ തിലാപ്പിയ ക്യഷി, കുളങ്ങളിലെ പംഗേഷ്യസ് ക്യഷി, കുളങ്ങളിലെ തനത് മത്സ്യക്യഷി, കുളങ്ങളിലെ അർദ്ധ ഊർജ്ജിത കാർപ്പ് ക്യഷി, ഒരു നെല്ലും ഒരു മീനും പദ്ധതി, ശുദ്ധജല കൂടുമത്സ്യ ക്യഷി, കുളങ്ങളിലെ ഓരു ജല സമ്മിശ്ര ക്യഷി, ഓരുജല കൂടു ക്യഷി, ഞണ്ടുകൊഴുപ്പിക്കൽ പദ്ധതി, കല്ലുമ്മേക്കായ ക്യഷി, ക്രിത്രിമക്കുളങ്ങളിലെ മത്സ്യക്യഷി, കുളങ്ങളിലെ സമഗ്ര കാർപ്പു മത്സ്യക്യഷി, കുളങ്ങളിലെ സമഗ്ര സമ്മിശ്ര ക്യഷി, കരിമീൻ മത്സ്യ വിത്തുൽപ്പാദന യൂണിറ്റ്, കാർപ്പ് മത്സ്യ വിത്തു പരിപാലന യൂണിറ്റ്, ഓരുജല മത്സ്യ വിത്തു പരിപാലന യൂണിറ്റ് പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ ഫെബ്രുവരി മാസം 10-ാം തീയതി വൈകിട്ട് 4 മണിക്ക് മുൻപായി ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം സിവിൽ സ്റ്റേഷൻ അനക്‌സിന്റെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ആലപ്പുഴ മത്സ്യ കർഷക വികസന ഏജൻസിയിൽ സമർപ്പിക്കണം. ഫ്‌ളഡ് പാക്കേജിൽ ഉൾപ്പെട്ടവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോൺ നമ്പർ : 0477 2252814.