ആലപ്പുഴ: ഗവ.ടി.ഡി മെഡിക്കൽ കോളേജിലെ റേഡിയോ തെറാപ്പി വിഭാഗത്തിൽ ലക്ചറർ ഇൻ റേഡിയേഷൻ ഫിസിക്‌സ് തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടക്കുന്നു. ബുധനാഴ്ച രണ്ടുമണിക്ക് പ്രിൻസിപ്പൽ ഓഫീസിൽ അഭിമുഖം നടക്കും. ഉദ്യോഗാർത്ഥികൾ പ്രായം , വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ഹാജരാകുക.
