ആലപ്പുഴ: കുട്ടികൾ അവരുടെ കുട്ടിത്വം നിലനിർത്തുക എന്നതാണ് കുട്ടികളുടെ പ്രധാന അവകാശമെന്ന് ആലപ്പുഴ ജില്ലാ അഡീഷണൽ ജഡ്ജി എസ്.എച്ച്.പഞ്ചാപകേശൻ പറഞ്ഞു. കുട്ടികൾക്ക് വളരുവാനുള്ള സാഹചര്യം ലഭ്യമാകാതെ വന്നതോടെയാണ് പോക്‌സോ നിയമം രാജ്യത്ത് നടപ്പിലാക്കിയത്. ആലപ്പുഴ ജില്ലാ ശിശുക്ഷേമസമിതി ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കുട്ടികൾക്കായുള്ള പരിശീലന പരിപാടി മികവ് ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
‘കുട്ടികൾക്ക് കുടുബത്തിനകത്ത് മതിയായ സുരക്ഷിതത്വം ലഭ്യമാകുന്നില്ലെന്ന പരാതികൾ വ്യാപകമാണ്. രക്ഷിതാക്കൾ ഈ കാര്യത്തിൽ ധാർമ്മികത പുലർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇൻഡ്യൻ സയൻസ് കോൺഗ്രസ് അസോസിയേഷൻ കൊച്ചിൻ ചാപ്റ്റർ കൺവീനർ ഡോ.കെ.വി.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പോക്‌സോ ആലപ്പുഴ ജില്ലാക്കോടതി.പബ്‌ളിക്ക് പ്രോസിക്യൂട്ടർ അഡ്വ.സീമ. തണൽ കുട്ടികളുടെ സംരക്ഷണ പദ്ധതി കൗൺസിലർ.പി.എം.ഷാജി എന്നിവർ ക്‌ളാസുകൾ നയിച്ചു. ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി അഡ്വ.ജലജ ചന്ദ്രൻ ,എക്‌സീക്യുട്ടീവ് അംഗം കെ.നാസർ, അസി: ഡെവലപ്പ്‌മെൻറ് കമ്മീഷണർ ജനറൽ ഡി. ഷിൻസ് എന്നിവർ പ്രസംഗിച്ചു.