കാക്കനാട് – എറണാകുളം ജില്ലയില്‍ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട 90234 അപേക്ഷകള്‍ തീര്‍പ്പാക്കി വിതരണം നടത്തിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ആകെ ലഭിച്ച 1.60 ലക്ഷം അപേക്ഷകളില്‍ 1.45 ലക്ഷത്തിലും നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പ്രളയത്തില്‍ കാര്‍ഡുകള്‍ നഷ്ടമായ 1497 കുടുംബങ്ങള്‍ക്ക് പകരം കാര്‍ഡുകളും നല്‍കി. കുന്നത്തുനാട് താലൂക്കിലാണ് റേഷന്‍ കാര്‍ഡിനായി ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് – 23436. ഏറ്റവും കുറവ് കൊച്ചി സിറ്റി റേഷനിംഗ് ഓഫീസിലാണ് – 11325. സപ്ലൈ ഓഫീസുകളില്‍ നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ വഴിയുമാണ് അപേക്ഷകള്‍ സ്വീകരിച്ചിരുന്നത്. തുടര്‍ന്നുള്ള അപേക്ഷകള്‍ അക്ഷയ ഓഫീസ് വഴി സ്വീകരിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇതുവരെ തീര്‍പ്പാക്കിയ അപേക്ഷകളുമായി ബന്ധപ്പെട്ട കാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും അതത് താലൂക്ക് സപ്ലൈ ഓഫീസുകള്‍ വഴി കൈപ്പറ്റാവുന്നതാണ്.
