ആലപ്പുഴ:പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിലെ ഞാറനീലിയിൽ പ്രവർത്തിയ്ക്കുന്ന ഡോ. അംബേദ്ക്കർ വിദ്യാനികേതൻ, കുറ്റിച്ചലിൽ പ്രവർത്തിയ്ക്കുന്ന ജി.കാർത്തികേയൻ മെമ്മോറിയൽ എന്നീ സി.ബി.എസ്.ഇ സ്‌കൂളിലേയ്ക്ക് 2019-20 അദ്ധ്യയനവർഷം ഒന്നാം ക്ലാസ്സിലേയ്ക്കുളള പ്രവേശനത്തിന് പുനലൂർ പട്ടികവർഗ്ഗ വികസന ആഫീസർ അപക്ഷ ക്ഷണിച്ചു. കുടുംബ വാർഷികവരുമാന പരിധി 1,00,000 രൂപയിൽ കൂടാൻ പാടില്ല. നിശ്ചിത ഫോറത്തിലുളള ‘ അപേക്ഷയോടൊപ്പം ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെയും ജനന സർട്ടിഫിക്കേറ്റിന്റെയും പകർപ്പ് സഹിതം ഫെബ്രുവരി 27ന് മുമ്പായി പുനലൂർ ട്രൈബൽ ഡെവലപ്‌മെന്റ് ആഫീസിലോ, കുളത്തൂപ്പുഴ/ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ അപേക്ഷകൾ ലഭിക്കണം. അപേക്ഷാ ഫോറത്തിന്റെ മാത്യക ഈ ആഫീസുകളിൽ ലഭിക്കും. അപേക്ഷ സമർപ്പിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ/രക്ഷകർത്താക്കൾ എന്നിവർ തങ്ങൾ കേന്ദ്ര/സംസ്ഥാന/പൊതുമേഖല ജീവനക്കാരല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യവാങ്മൂലം നിർബന്ധമായും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. അപൂർണ്ണമായതും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുത്താത്തതും നിശ്ചിത തീയതിയ്ക്ക് ശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ പരിഗണിയ്ക്കുന്നതല്ല. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് പുനലൂർ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിലെ 0475-2222353 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്