ആലപ്പുഴ: സർക്കാർസ്ഥാപനമായ കേൽട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ്‌സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കുളള അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാഡിസൈനിങ് ആന്റ് ഡിജിറ്റൽ ഫിലിംമെക്കിംഗ്, ഡിപ്ലോമ ഇൻ ഹാർഡ്‌വെയർ& നെറ്റ്‌വർക്ക്‌മെയ്‌ന്‌റനൻസ് വിത്ത് ഇഗാഡ്ജറ്റ് ടെക്‌നോളോജിസ് , വെബ് ഡിസൈൻ &ഡെവലപ്‌മെന്‌റസ്, മെഷീൻ ലേണിങ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക്‌ചെയിൻ, ഐ.ഓ.ടി,പൈത്തൺ, ജാവ, നെറ്റ്, പി.എച്ച്.പി എന്നിവയാണ്‌കോഴ്‌സുകൾ. വിദ്യാഭ്യാസയോഗ്യത: എസ്.എസ്.എൽ.സി, പ്ലസ്ടു/ ഡിപ്ലോമ/ ഡിഗ്രി. വിശദവിവരങ്ങൾക്ക് : 04712325154/4016555.

കെൽട്രോൺ നടത്തുന്ന കംമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക ്‌മെയിന്റെനൻസ് വിത്ത് ഇ-ഗാഡ്ജറ്റ്‌ടെക്‌നോളജികോഴ്‌സിന്റെ 2019-2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പ്ലസ് ടു, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക്. പ്രായപരിധി ഇല്ല. ഇലക്‌ട്രോണിക്‌സ്, കംമ്പ്യൂട്ടർ ഹാർഡ്‌വെയർ, നെറ്റ്‌വർക്ക്, ലാപ്‌ടോപ് റിപെയർ, ഐ ഒ റ്റി, സിസിറ്റിവി ക്യാമറ ആന്റ് മൊബൈൽ ടെക്‌നോളജി എന്നീമേഖലയിൽ ആയിരിക്കും പരിശീലനം.വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളഡ്ജ്‌സെന്ററിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാം. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷസമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. വിശദവിവരങ്ങൾക്ക് ഫോൺ:0471-2325154/4016555 എന്ന ഫോൺ നമ്പറിലോ കെൽട്രോൺ നോളജ്‌സെന്റർ, രണ്ടാംനില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടണം.

കെൽട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള ലോജിസ്റ്റിക്‌സ് & സപ്ലൈചെയ്ൻ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേയ്ക്ക് പ്രവേശനം തുടങ്ങി. ഫോൺ : 04712325154, 0471 4016555.
കെൽട്രോണിന്റെ തിരുവനന്തപുരത്തുള്ള വഴുതക്കാട് നോളജ്‌സെന്ററിലേക്ക് എസ്.എസ്.എൽ.സി, ഐ.ടി.ഐ, വി.എച്ച്.എസ്.സി ഡിഗ്രി, ഡിപ്ലോമ പാസ്സായവരിൽ നിന്ന് ആനിമേഷൻ, മൾട്ടീമീഡിയ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയ ഡിസൈനിങ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്, ഡിപ്ലോമ ഇൻഡിജിറ്റൽ ഫിലിം മേക്കിങ്, ഡിപ്ലോമ ഇൻ ത്രീഡി ആനിമേഷൻ വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഡൈനാമിക്‌സ് ആൻഡ് വി.എഫ്.എക്‌സ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അഡ്വാൻസ്ഡ് വെബ് ഡിസൈൻ, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക് ഡിസൈൻ മുതലായവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കോഴ്‌സുകളുടെ വിശദവിവരങ്ങൾക്ക്: ഫോൺ: : 0471 2325154 / 0471 4016555.