കുടുംബശ്രീ കൽപ്പറ്റ നഗരസഭാ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ഗവ. ആയുർവേദ ആശുപത്രിയിൽ പൊതിച്ചോർ വിതരണം ആരംഭിച്ചു. എല്ലാ ദിവസവും രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഉച്ചഭക്ഷണം എത്തിക്കുകയെന്നതാണ് ലക്ഷ്യം. നഗരസഭ ചെയർപേഴ്‌സൺ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ടി. മണി അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്‌സൺ സഫിയ അസീസ്, വൈസ് ചെയർപേഴ്‌സൺ ആർ. ജയശ്രീ, കൗൺസിലർമാരായ ടി.കെ രുഗ്മിണി, ബീന രതീഷ് എന്നിവർ സംസാരിച്ചു.