സുൽത്താൻ ബത്തേരി നഗരസഭ വനിതാഘടക പദ്ധതിയിൽ ഉൾപ്പെടുത്തി പയർ വിത്ത് വിതരണം ചെയ്തു. 2018-19 വാർഷിക പദ്ധതിയിൽ രണ്ടുലക്ഷം രൂപ വകയിരുത്തി 564 കുടുംബശ്രീ അംഗങ്ങൾക്കാണ് പയർ വിത്ത് നൽകിയത്. വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ ടി.എൽ സാബു നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ ജിഷ ഷാജി, സ്റ്റാന്റിങ് കമ്മിറ്റി സ്ഥിരം സമിതി ചെയർമാൻമാരായ ബാബു അബ്ദുൾ റഹ്മാൻ, പി.കെ സുമതി, വൽസ ജോസ്, കൗൺസിലർമാരായ പി.കെ സുമതി, വൽസ ജോസ്, സിഡിഎസ് ചെയർപേഴ്‌സൺ നീതു മനോജ്, കൃഷി ഓഫിസർ ടി.എസ് സുമിന എന്നിവർ സംസാരിച്ചു.