ആലപ്പുഴ:എറണാകുളം ജില്ലയിൽ വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ(പട്ടികവർഗ്ഗക്കാർക്ക് മാത്രം )(കാറ്റഗറി നമ്പർ 296/16) തസ്തികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള കാര്യക്ഷമത പരീക്ഷ ഫെബുവരി 11ന് നടക്കും .രാവിലെ ആറു മണിക്ക് ചേർത്തല കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിന് സമീപമുള്ള കണിച്ചുകുളങ്ങര മാരാരിക്കുളം റോഡിലാണ് ടെസ്റ്റ് .ഉദ്യോഗാർത്ഥികൾ സ്വന്തം പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ,് സാധുവായ തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിന് സമീപമുള്ള കണിച്ചുകുളങ്ങര സർവീസ് കോപ്പറേറ്റീവ് ബാങ്ക് ഹാളിൽ രാവിലെ ആറ് മണിക്ക് ഹാജരാകണം. ഫോൺ0477 22264134.