ആലപ്പുഴ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, യുവജന കമ്മീഷൻ, കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് & ടെക്‌നോളജി എന്നിവർ സംയുക്തമായി എറണാകുളം കുസാറ്റ് മെയിൻ കാമ്പസിൽ വച്ച് 2019 ഫെബ്രുവരി 22, 23 തീയതികളിൽ കരിയർ എക്‌സ്‌പോ 2019 എന്ന പേരിൽ ഒരു മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. പ്രസ്തുത ജോബ് ഫെസ്റ്റിൽ തൊഴിൽ ദാതാക്കൾക്കും തൊഴിലന്വേഷകർക്കും ഓൺലൈനായി രജിസ്‌ട്രേഷൻ ചെയ്യാൻ സൗകര്യം ഒരുക്കുന്നു. അതുവഴി ഇഷ്ടമുള്ള തൊഴിൽ തെരഞ്ഞെടുക്കുന്നതിന് തൊഴിലന്വേഷകരെ സഹായിക്കുക, പരമാവധി യുവജനങ്ങൾക്ക് തൊഴിൽ ലഭിക്കുന്നതിനുള്ള അവസരം ഉണ്ടാക്കുക എന്നിവ ലക്ഷ്യമിടുന്നു.
www. Careerexpo.in എന്ന വെബ്‌സൈറ്റ് വഴി 18 വയസ്സ് പൂർത്തിയായ കേരളത്തിലെ യുവതി യുവാക്കൾക്ക് 2019 ഫെബ്രുവരി 20 വരെ തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത് സൗജന്യമായി മേളയിൽ പങ്കെടുക്കാവുന്നതാണ്. ഐ.റ്റി, എഞ്ചിനീയറിംഗ്, സെയിൽസ് & മാർക്കറ്റിംഗ്, അക്കൗണ്ടിംഗ്, ബാങ്കിംഗ്, ക്ലറിക്കൽ ,മാനേജ്‌മെന്റ് തുടങ്ങി വിവിധ മേഖലയിലുള്ള 100 ഓളം പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കും. ഹെൽപ്പ് ലൈൻ നം. 7356357770,7356357776.