കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനവുമായി ബന്ധപ്പെട്ട് ഫെസ്റ്റിവൽ ഓൺ ഡെമോക്രസിയുടെ ഭാഗമായുള്ള നാഷണൽ സ്റ്റുഡന്റസ് പാർലമെന്റ് ഫെബ്രുവരി 23, 24, 25 തിയിതികളിൽ തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കും. പരിപാടിയിൽ 18 മുതൽ 30 വയസ്സ് വരെ പ്രായമുള്ള രണ്ടായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്നതും സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും വിദഗ്ധരുമായ വ്യക്തികൾ വിവിധ വിഷയങ്ങളിൽ സംസാരിക്കും. ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പരസ്പരം സംവദിക്കുവാനും ആനുകാലിക വിഷയങ്ങളിൽ അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുവാനുള്ള വേദി ഒരുക്കും. പരിപാടിയുടെ ഭാഗമാകുവാൻ www. festivalondemocracy.in സന്ദർശി ക്കണം.
