*ജനവിധി തേടുന്നത് 111 പേർ
സംസ്ഥാനത്തെ 12 ജില്ലകളിലെ 30 തദ്ദേശസ്വയംഭരണ വാർഡുകളിൽ  14-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ 111 പേർ ജനവിധി തേടും.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ 22 ഗ്രാമപഞ്ചായത്ത് വാർഡുകളിലും, കൊല്ലം ജില്ലയിൽ ഒന്നും, മലപ്പുറത്തെ രണ്ടും ബ്ലോക്ക് പഞ്ചായത്തുകളിലെയും ആലപ്പുഴ ജില്ലയിലെ രണ്ടും പാലക്കാട് ജില്ലയിലെ ഒന്നും കണ്ണൂർ ജില്ലയിലെ ഒന്നും നഗരസഭ വാർഡുകളിലെയും എറണാകുളം കോർപ്പറേഷനിലെ  ഒരു വാർഡിലെയും ഉപതിരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്.  വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകിട്ട് 5ന് അവസാനിക്കും.  വോട്ടെണ്ണൽ 15-ന് രാവിലെ 10-ന് നടക്കും.
വോട്ട് ചെയ്യുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർ കാർഡ്, ഫോട്ടോപതിച്ചിട്ടുള്ള എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പിന് ആറു മാസത്തിന് മുമ്പ് നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം.
തിരുവനന്തപുരം ജില്ലയിൽ കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ ചാമവിളപ്പുറം (3), ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പ്ലാമ്പഴിഞ്ഞി(3), കൊല്ലം ജില്ലയിൽ ചിറ്റുമല ബ്ലോക്ക്പഞ്ചായത്തിലെ പെരുമൺ(3), പത്തനംതിട്ട ജില്ലയിൽ റാന്നി ഗ്രാമപഞ്ചായത്തിലെ പുതുശേരിമല പടിഞ്ഞാറ്(3), ആലപ്പുഴ ജില്ലയിൽ ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ജില്ലാ കോടതി(4), കായംകുളം മുനിസിപ്പാലിറ്റിയിലെ എരുവ(4), കൈനകരി  ഗ്രാമ പഞ്ചായത്തിലെ ഭജനമഠം(3), കരുവാറ്റ ഗ്രാമപഞ്ചായത്തിലെ നാരായണ വിലാസം(3), കോട്ടയം  ജില്ലയിൽ നീണ്ടൺൂർ ഗ്രാമപഞ്ചായത്തിലെ കൈപ്പുഴ പോസ്റ്റാഫീസ്(4), എറണാകുളം ജില്ലയിൽ കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെ വൈറ്റില ജനത(4),  ഒക്കൽ ഗ്രാമപഞ്ചായത്തിലെ ചേലാമറ്റം(3), കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ പ്ലാമുടി(3), കുന്നുകര ഗ്രാമപഞ്ചായത്തിലെ കുന്നുകര ഈസ്റ്റ്(3), തൃശൂർ ജില്ലയിൽ ചാഴൂർ ഗ്രാമപഞ്ചായത്തിലെ കോലോത്തുംകടവ്(3), അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ വിളക്കുമാടം(4), പാലക്കാട് ജില്ലയിൽ പാലക്കാട് മുനിസിപ്പാലിറ്റിയിലെ കൽപ്പാത്തി(7), തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ കറുകപുത്തൂർ(6), അഗളി ഗ്രാമപഞ്ചായത്തിലെ പാക്കുളം(3), നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ ലില്ലി(3), മലപ്പുറം ജില്ലയിൽ കാവന്നൂർ ഗ്രാമപഞ്ചായത്തിലെ ഇളയൂർ(8), വൺണ്ടൂർ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി(3), തിരൂർ ബ്ലോക്ക് പഞ്ചായത്തിലെ പുറത്തൂർ(3), കോഴിക്കോട് ജില്ലയിൽ ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ പുതിയോട്ടും കൺണ്ടി(6), പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ വെസ്റ്റ് കൈതപ്പൊയിൽ(5), താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറം(4), കോട്ടൂർ ഗ്രാമപഞ്ചായത്തിലെ നരയംകുളം(3), വയനാട് ജില്ലയിൽ നെ•േനി ഗ്രാമപഞ്ചായത്തിലെ മംഗലം(3), കണ്ണൂർ ജില്ലയിൽ കീഴല്ലൂർ ഗ്രാമപഞ്ചായത്തിലെ എളമ്പാറ(3), ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ കാവുമ്പായി(2), കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ വെള്ളാംഞ്ചിറ(2) എന്നീ വാർഡുകളിലായിട്ടാണ് 111 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നത്.