പൊതുവിദ്യാഭ്യാസ വകുപ്പ് പ്രമോഷൻ ഓഫ് എക്‌സലൻസ് എമങ് ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിന്റെ ഭാഗമായി പുത്തൂർവയൽ ഡോ. എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ ദ്വിദിന പ്രതിഭാസംഗമം നടത്തി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ. ദേവകി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. എം.എസ്.ആർ.എഫ്. ഡയറക്ടർ വി.വി ശിവൻ മുഖ്യപ്രഭാഷണം നടത്തി. ശശി താഴത്തുവയൽ, കെ.എ അബ്ദുൾ സലാം, കെ.വി ഏലിയാസ്, എ.സി മാത്യൂസ് വൈത്തിരി, തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ശാസ്ത്രജ്ഞൻ എൻ ടി നിയാസ് എന്നിവർ ക്ലാസ്സെടുത്തു. സി.കെ അനിൽകുമാർ, വി.പി അശോകൻ, കെ.എ അബ്ദുൾ സലാം, ദിയ മനോജ്, എം. സുനിൽകുമാർ എന്നിവർ സംസാരിച്ചു.