നവീകരിച്ച കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജ് ഓഡിറ്റോറിയം ഫെബ്രുവരി 16ന് രാവിലെ 11ന് തൊഴിൽ-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിയിൽ സി.കെ ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലാ നിർമിതി കേന്ദ്രം എക്‌സിക്യൂട്ടീവ് സെക്രട്ടറി ഒ.കെ സജിത്ത് റിപോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, കൽപ്പറ്റ നഗരസഭ ചെയർപേഴ്‌സൺ സനിത ജഗദീഷ്, ജില്ലാ കളക്ടർ എ.ആർ അജയകുമാർ, പ്രിൻസിപ്പാൾ ഡോ. വി. അനിൽ തുടങ്ങിയവർ സംസാരിക്കും.
നവീകരിച്ച ഓഡിറ്റോറിയത്തിൽ എക്കോ ഡിജിറ്റൽ സൗണ്ട് പ്രൂഫിങ്, ലൈറ്റിങ്, പാനലിങ് വർക്ക്, മനോഹരമായ കർട്ടനുകൾ, സ്‌റ്റേജ് സൈറ്റിങ്‌സ് എന്നിവ ഒരുക്കിയിട്ടുണ്ട്. 25 ലക്ഷം രൂപ ചെലവിൽ ജില്ലാ നിർമിതി കേന്ദ്രയാണ് സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തിയാക്കിയത്. പിടിഎയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ മന്ത്രി ആദരിക്കും.
