അമ്പലപ്പുഴ: പ്രളയം തകർത്ത കഞ്ഞിപ്പാടം കാട്ടുകോണം പാടശേഖരത്ത് കൊയ്ത്തുത്സവം നടന്നു. കൊയ്ത്തുപാട്ടിന്റെയും ആർപ്പുവിളിയുടെയും അകമ്പടിയോടെയാണ് പാടശേഖരത്തിൽ ് കൊയ്ത്ത് നടന്നത്.240 ഏക്കറുള്ള ഇവിടെ 180 കർഷകരാണുള്ളത്.മണിക്കൂറിന് 1850 രൂപാ നിരക്കിൽ പത്തു കൊയ്ത്തുയന്ത്രം ഉപയോഗിച്ചുള്ള കൊയ്ത്ത് നടന്നത്.
പ്രളയകാലത്ത് 60 ദിവസംവരെ പ്രായമായ നെല്ല് നശിച്ചതോടെ രണ്ട് കോടിയിൽപ്പരം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.ഏക്കറിന് മുപ്പതിനായിരം രൂപ വരെ ചെലവിൽ നടത്തിയ ഒന്നാം കൃഷിയായിരുന്നു ഇത്.പാടശേഖര സമിതി പ്രസിഡന്റുകൂടിയായ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.പ്രദീപ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസർ അഖില, പാടശേഖര സമിതി സെക്രട്ടറി സി.സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.