ശിശു സൗഹ്യദ ജില്ലയായി ഇടുക്കിയെ രൂപാന്തരപ്പെടുത്തുകയും ഇപ്പോള്‍ സംരക്ഷണ വലയത്തിനു പുറത്തുള്ള എല്ലാ കുട്ടികളെയും തണല്‍ അഭയകേന്ദ്രത്തിന്റെ പരിധിയില്‍ കൊണ്ടുവരുകയും ചെയ്യണമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. എസ് പി ദീപക് അഭ്യര്‍ഥിച്ചു. തണല്‍ അഭയകേന്ദ്രത്തിന്റെയും 1517 ടോള്‍ഫ്രീ നമ്പരിന്റെയും ഉദഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഉദ്ഘാടനസമ്മേളനത്തില്‍ സമിതി ജില്ലാ വൈസ് പ്രസിഡന്റ് എം എം മാത്യു അധ്യക്ഷനായി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പി ജി ഗോപാലക്യഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി എ ഷംനാദ്, ഗ്രേസി ആന്റണി, ചൈല്‍ഡ് ലൈന്‍ കോ ഓര്‍ഡിനേറ്റര്‍ ആകാശ് ഫ്രാന്‍സിസ്, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി കെ ആര്‍ ജനാര്‍ദ്ദനന്‍, ഖജാന്‍ജി കെ രാജു തുടങ്ങിയവര്‍ സംസാരിച്ചു.