സമഗ്ര കേൾവി പരിശോധനയ്ക്കായി ഇനി ചുരമിറങ്ങേണ്ട. കുട്ടികളിലും മുതിർന്നവരിലുമുള്ള കേൾവി പരിമിതിയും ഞരമ്പിന്റെ കാര്യക്ഷമതയും കൃത്യമായി മനസ്സിലാക്കുന്നതിനുള്ള അതിനൂതന സംവിധാനമായ ബെറ (ബ്രെയിൻസ്‌റ്റെം ഇവോക്ഡ് റെസ്‌പോൺസ് ഓഡിയോമെട്രി) കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവർത്തനസജ്ജമായി. 12 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച ബെറാ മെഷീൻ സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു. സി.കെ ശശീന്ദ്രൻ എംഎൽ, കൽപ്പറ്റ നഗരസഭാ ചെയർപേഴ്‌സൺ സനിത ജഗദീഷ്, ആശുപത്രി സൂപ്രണ്ട് ഡോ. അശ്വതി മാധവ്, ദേശീയ ബധിര നിവാരണ പദ്ധതി ജില്ലാ നോഡൽ ഓഫിസർ ഡോ. എ.വി സന്ദീപ് തുടങ്ങിയവർ പങ്കെടുത്തു.