ആലപ്പുഴ :വികസനത്തിന്റെ വസന്തകാലമാണ് സംസ്ഥാനത്തുടനീളം നടക്കുന്നതെന്ന് അഡ്വ.യു.പ്രതിഭാ എം.എൽ.എ. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷവുമായി ബന്ധപ്പെട്ട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ . ശുചിത്വമിഷന്റെ നേതൃത്വത്തിൽ ശുചിത്വ മികവ് എന്ന വിഷയത്തിലാണ് സെമിനാർ നടന്നത്. ഈ സർക്കാരിന് ഭരണകാലത്ത് വിസ്മയകരമായ മാറ്റങ്ങളാണ് ജില്ലയിൽ ഉണ്ടായത്. ബൈപാസ് നിർമാണം 93 ശതമാനവും പൂർത്തിയാക്കാനായി .പ്ലാസ്റ്റിക് ബൊക്കകളിൽ നിന്നു മാറി സെമിനാർ നടക്കുന്ന വേദികളിലും മറ്റു പരിപാടികളിലും പുഷ്പങ്ങൾ വിതരണം ചെയ്തു തുടങ്ങിയത് തന്നെ ഹരിത പ്രോട്ടോകോൾലേക്കുള്ള വലിയ ചുവടുവയ്പായിരുന്നു. കിഴക്കിന്റെ വെനീസിനെ അഴുക്കിന്റെ വെനീസ് ആക്കി മാറ്റരുതെന്നും അവർ പറഞ്ഞു. നഗരപരിധിയിൽ നിന്ന് 8 1 4 8 കിലോ ഇ-വേസ്റ്റ് മാലിന്യം 2 ലോറികളിലായി ശേഖരിക്കാൻ ആയെന്ന് ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ കെ. എസ് രാജേഷ് പറഞ്ഞു. ജില്ലയിലെ 911 ഓഫീസുകളിലും ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ച ്പ്രവർത്തിക്കുന്നവയാണ്-വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിൽ, മികച്ച ശുചിത്വ-മാലിന്യ സംസ്‌കരണ മാതൃകകൾ ഒരുക്കി പ്രവർത്തിച്ചു മാതൃകയായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അവതരണങ്ങളും നടന്നു. സംസ്ഥാന തലത്തിൽ തന്നെ മാതൃകയായ ആര്യാട് പഞ്ചായത്തിന്റെ പ്രവർത്തന മാതൃക മുൻ വൈസ് പ്രസിഡന്റ് വിപിൻ രാജ് അവതരിപ്പിച്ചു. അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയ ആലപ്പുഴ നഗരസഭയുടെ പ്രവർത്തനം ഹെൽത്ത് ഇൻസ്പെക്ടർ സി.ജയകുമാർ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി മാത്യു. മാത്യു, ശുചിത്വ മിഷൻ ജില്ല കോഓർഡിനേറ്റർ . ബിൻസ്. സി .തോമസ് തുടങ്ങിയവർ സംസാരിച്ചു. . പൊലൂഷൻ കണ്ട്രോൾ ബോർഡ് എൻവിയോൺമെൻറ് എൻജിനീയർ ബിജു, കില ജില്ലാ കോഓർഡിനേറ്റർ ജയരാജ്, തുടങ്ങിയവർ അടങ്ങിയ വിദഗ്ധ പാനൽ അവതരണങ്ങൾ വിലയിരുത്തി.