ആലപ്പുഴ: പൊതുതിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് വിവിധ സ്‌ക്വാഡുകളിലും തിരഞ്ഞെടുപ്പിന്റെ വിവിധ ആവശ്യങ്ങൾക്കും വീഡിയോഗ്രാഫി ചെയ്യുന്നതിനായി ദിവസ വാടകയിനത്തിൽ (വീഡിയോഗ്രാഫർ, വീഡിയോ ക്യാമറ) വീഡിയോ എടുത്ത് സി.ഡി കൈമാറുന്നതിന് താൽപര്യമുള്ള വ്യക്തികൾ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിഡിയോഗ്രഫി എടുക്കാൻ താല്പര്യമുള്ള നിയമസഭ മണ്ഡലത്തിന്റെ പേര് രേഖപ്പെടുത്തണം. താൽപര്യമുള്ളവർ ഫെബ്രുവരി 26ന് വൈകിട്ട് മൂന്നിനകം കളക്ടറേറ്റിലെ ഹുസൂർ ശിരസ്തദാറിന്റെ മുറിയിലുള്ള ഡ്രോപ്പ് ബോക്സിൽ നിക്ഷേപിക്കണം. അന്നേ ദിവസം വൈകിട്ട് മൂന്നിന് ജില്ല കളക്ടറുടെ സാന്നിധ്യത്തിൽ തുറക്കും. വിശദവിവരത്തിന് കളക്ട്രേറ്റിലെ ഇലക്ഷൻ വിഭാഗവുമായി ബന്ധപ്പെടുക. ഫോൺ: 0477-2251801.