നാഗമ്പടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് എതിരെയുള്ള ഗേറ്റിലൂടെ സംസ്ഥാ സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ഉത്പന്ന വിപണനപ്രദര്‍ശന നഗരിയുടെ മുമ്പിലെത്തുമ്പോള്‍ നാം കാണുന്നത് വൈക്കോല്‍ മേഞ്ഞ ഒരു പൂമുഖമാണ്. പഴമയെ ഉണര്‍ത്തുന്ന ജലചക്രവും റാന്തല്‍ വിളക്കും വള്ളവുമെല്ലാം നമ്മെ ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ട് പോകുന്നു. ഈ ഓര്‍മകളിലൂടെയാണ് നാം ‘പറഞ്ഞതെല്ലാം ചെയ്തു തീര്‍ന്ന സര്‍ക്കാരി’ന്റെ പ്രവര്‍ത്തനങ്ങള്‍ അറിയുന്നത്. 16000 ഹെക്ടര്‍ നിലത്ത് തരിശു കൃഷി ആരംഭിച്ചതും 96 -) ം വയസില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്ത്യായനിയമ്മയും ഇരുന്ന് ജോലി അവകാശമായതും 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബരോഗ്യ കേന്ദ്രങ്ങളാക്കിയതും 11 ലക്ഷം പേര്‍ക്ക് പുതുതായി പെന്‍ഷന്‍ അനുവദിച്ചതും വനിതാ മതിലിലെ ചരിത്രമെഴുത്തുമടക്കം 1000 ദിവസങ്ങളില്‍ സര്‍ക്കാര്‍ ചെയ്തു തീര്‍ത്ത മുഴുവന്‍ പ്രവര്‍ത്തനങ്ങളും ചുരുങ്ങിയ വാക്കുകളില്‍ പോസ്റ്ററുകളായി ഐ ആന്റ് പി.ആര്‍.ഡി ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇവ കൂടാതെ പൊതു ജനങ്ങള്‍ക്ക് ഡിസ്‌കൗണ്ട് നിരക്കില്‍ പുസ്തകങ്ങള്‍ ലഭ്യമാക്കുന്ന പുസ്തമേളയും ഒരുക്കിയിട്ടുണ്ട്. മേളയോടനുബന്ധിച്ച് ഫെബ്രുവരി 25 മുതല്‍ പ്രശസ്ത സംവിധായകര്‍ ഒരുക്കിയ ഡോക്യുമെന്ററി പ്രദര്‍ശനവുമുണ്ടായിരിക്കും.
