മൂവാറ്റുപുഴ: വാളകം ഹോമിയോ ആശുപത്രിയ്ക്ക് നിര്‍മിക്കുന്ന പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണോദ്ഘാടനം ജോയ്സ് ജോര്‍ജ് എം.പി നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് ബാബു വെളിയത്ത് സ്വാഗതം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനം അഗതിരഹിത കേരളം ബ്ലോക്ക്തല ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. ലൈഫ് മിഷന്‍ പൂര്‍ത്തികരീച്ച വീടുകളുടെ താക്കോല്‍ദാനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ നിര്‍വ്വഹിച്ചു.തൊഴിലുറപ്പ് പദ്ധതിയില്‍ 200-ദിവസം പൂര്‍ത്തീകരിച്ച ജെസി ബിജുവിനെ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബാബു ഐസക്ക് ആദരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ റ്റി.പി.വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.സി.ഏലിയാസ്, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ സുജാത സതീശന്‍, പി.എ.രാജു, ഷീല മത്തായി, മെമ്പര്‍മാരായ ആര്‍.രാമന്‍, പി.എം.മദനന്‍ പഞ്ചായത്ത് സെക്രട്ടറി എം.എം.സുബൈദ എന്നിവര്‍ സംസാരിച്ചു. ജോയ്‌സ് ജോര്‍ജ് എം.പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 26-ലക്ഷം രൂപ അനുവദിച്ചതോടെയാണ് ഹോമിയോ ആശുപത്രിയ്ക്ക് പുതിയ മന്ദിരം ഒരുങ്ങുന്നത്. വാളകം അമ്പലം പടിയില്‍ എസ്.സി.കമ്മ്യൂണിറ്റി ഹാളിലാണ് നിലവില്‍ വാളകം ഗ്രാമപഞ്ചായത്ത് ഹോമിയോ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. അമ്പലംപടിയില്‍ തന്നെ പഞ്ചായത്ത് കണ്ടെത്തിയ സ്ഥലത്താണ് പുതിയ മന്ദിരവും നിര്‍മിക്കുന്നത്. ഹോമിയോ ആശുപത്രിയ്ക്ക് പുതിയ മന്ദിരം എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പുതിയ മന്ദിരം നിര്‍മിക്കുന്നതോടെ പ്രദേശവാസികളുടെ ചിരകാല സ്വപ്നമാണ് പൂവണിയുന്നത്.