തിരുവനന്തപുരം -എറണാകുളം റൂട്ടിലും തിരുവനന്തപുരം, എറണാകുളം നഗരപ്രാന്തങ്ങളിലും കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക് ബസ് സർവീസുകൾ ഫെബ്രുവരി 25 മുതൽ ആരംഭിക്കും.
രാവിലെ നാല്, നാലര, അഞ്ച്, അഞ്ചര, ആറ് മണി, വൈകുന്നേരം അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത് എന്നീ സമയങ്ങളിൽ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും, തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കും ആലപ്പുഴ വഴി സർവീസ് നടത്തും. ഈ ബസുകൾക്ക് www.online.ksrtc.com വഴി ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ സൗകര്യമുണ്ട്.
ഇതിനു പുറമേ, തിരുവനന്തപുരം സിറ്റിയിൽ നിന്ന് കളിയിക്കാവിള, പേരൂർക്കട -നെടുമങ്ങാട്, പോത്തൻകോട്-വെഞ്ഞാറമൂട്, കോവളം, ടെക്നോപാർക്ക് – ആറ്റിങ്ങൽ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തും.
എറണാകുളം സിറ്റിയിൽ നിന്ന് മൂവാറ്റുപുഴ (ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി-നെടുമ്പാശ്ശേരി വഴി) , അങ്കമാലി (അരൂർ വഴി) , നെടുമ്പാശ്ശേരി (ജെട്ടി – മേനക വഴി) ,  നെടുമ്പാശ്ശേരി (വൈറ്റില – കുണ്ടന്നൂർ വഴി) എന്നിവിടങ്ങളിലേക്കാണ് സർവീസ്.