തണ്ണീർമുക്കം : സംസ്ഥാന സർക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി ഷാപ്പ്കവല റോഡ് തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. എസ് ജ്യോതിസ് ഉദ്ഘാടനം ചെയ്തു.

ആഘോഷപരിപാടികളുടെ ഭാഗമായി 600 പദ്ധതികളുടെ ഉദ്ഘാടനം ‘വിജയാരവം’ കഴിഞ്ഞ ദിവസം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ നിർവഹിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി തണ്ണീർമുക്കത്ത് ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിർമ്മിച്ച ഷാപ്പുകവല റോഡാണ് ഉദ്ഘാടനം ചെയ്തത്.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെംബർ സിന്ധുവിനു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സിനിമോൾ ഗ്രാമ പഞ്ചായത്തംഗങ്ങളായ മിനി, ബിജു പ്രസന്നകുമാരി എന്നിവർ പങ്കെടുത്തു.