ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ ഇ.എം.എസ്.സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പ്രദർശന-വിപണന മേളയിൽ ആരോഗ്യ വകുപ്പിന്റെ ആർദ്രം മിഷനെക്കുറിച്ച് സെമിനാർ നടന്നു. ആരോഗ്യ ജാഗ്രതയെപ്പറ്റി ഡോ.വേണുഗോപാൽ സെമിനാറിൽ വിഷയാവതരണം നടത്തി.

ജീവിത ശൈലി രോഗങ്ങളും, പുകയിലയും, മദ്യപാനവും മനുഷ്യരിൽ ഉണ്ടാകുന്ന ആരോഗ്യ ദാമ്പത്യ സാമ്പത്തിക പ്രശ്നങ്ങളും തുടർന്നുള്ള മരണങ്ങളെ കുറിച്ചും ഡോക്ടർ ക്ലാസ്സിൽ വിശദീകരിച്ചു.
ഭക്ഷണ ക്രമീകരണം നടത്തിയും പുകയില വർജിച്ചും ആരോഗ്യം സംരക്ഷിക്കേണ്ടതിനെ കുറിച്ചും അദ്ദേഹം വിവരിച്ചു. ജനറൽ ഹോസ്പിറ്റലിന് അകത്തുള്ള ടി. ബി. സെന്ററിൽ തിങ്കളാഴ്ചകളിൽ ഡി അഡിക്ഷൻ കൗണ്സിലിംഗ് പൊതുജനങ്ങൾക്ക് നൽകുന്നതായും അദ്ദേഹം പറഞ്ഞു. ജൈവ പച്ചക്കറികൾ കൃഷി ചെയ്തു ഉപയോഗിച്ചാൽ ശുദ്ധമായ ഭക്ഷണവും ഒപ്പം ശരീരത്തിന് വ്യായാമവും ലഭിക്കുമെന്നും ഡോക്ടർ പറഞ്ഞു.

ജനങ്ങളുടെ രോഗ പ്രതിരോധം, ആരോഗ്യ പരിരക്ഷ,പാലിയേറ്റിവ് കെയർ തുടങ്ങി ആർദ്രം മിഷന്റെ പ്രവർത്തനങ്ങളും ഉദ്ദേശ ലക്ഷ്യങ്ങളും സംസ്ഥാന റിസോഴ്‌സ് പേഴ്‌സൺ വിനോദ് വിവരിച്ചു.
ഈ വർഷം 14 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ആലപ്പുഴ ജില്ലയിൽ ആർദ്രം മിഷന്റെ കീഴിൽ കുടുംബരോഗ്യ കേന്ദ്രങ്ങളായി മാറി.അടുത്ത ഘട്ടത്തിൽ ജില്ലയിൽ 40 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബരോഗ്യ കേന്ദ്രങ്ങളായി വികസിപ്പിക്കും.

തുടർന്ന് പൊതുജനങ്ങളുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി. ചടങ്ങിൽബിഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസർമാരായ ദിലീപ് ഖാൻ, ഉദയ കുമാരി, ഹെൽത്ത് സൂപ്പർ വൈസർ സജി പി സാഗർ എന്നിവർ പങ്കെടുത്തു.