അറിവും പരിചയവും പകർന്ന് പൊലീസ് സേനയുടെ പ്രദർശന സ്റ്റാൾ. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂളിലാണ് പ്രദർശനസ്റ്റാൾ ഒരുക്കിയിരിക്കുന്നത്. സേനയുടെ പ്രവർത്തനങ്ങളും അത്യാധുനിക ഉപകരണങ്ങളും സ്റ്റാളിൽ നിന്നും പരിചയപ്പെടാം. കേരള പൊലീസ് ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന 303 റൈഫിൾ മുതൽ എകെ-47 വരെ ഇവിടെയുണ്ട്. എസ്എൽആർ, ഇൻസാസ്, സ്റ്റൺഗൺ, റിവോൾവർ, പിസ്റ്റൾ, ഗ്യാസ് ഗൺ, ആന്റി റയട്ട് ഗൺ തുടങ്ങിയവ പ്രദർശനത്തിനൊരുക്കിയിട്ടുണ്ട്. കണ്ണീർവാതക ഷെല്ലുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. ആയുധങ്ങളുടെ ഉപയോഗങ്ങളും പാർശ്വഫലങ്ങളും പൊലീസുകാർ തന്നെ വിവരിച്ചുനൽകുന്നു.
നിരവധി ചിത്ര പ്രദർശനത്തിലൂടെ ട്രാഫിക് ബോധവത്ക്കരണവും പൊലീസുകാർ നൽകുന്നുണ്ട്. സ്ത്രീ സുരക്ഷ, ട്രാഫിക് നിയമങ്ങളെകുറിച്ചുള്ള വിവരണങ്ങളും ലഘുലേഖകകളാക്കിയും വിശദീകരിക്കുന്നുണ്ട്.