കെ.എസ്.ആർ.ടി.സി ലോ ഫ്‌ളോർ ബസുകളിൽ ഭിന്നശേഷിക്കാർക്ക് സൗകര്യം പുനഃസ്ഥാപിക്കാൻ കെ.എസ്.ആർ.ടി.സിക്ക് നിർദേശം നൽകിയതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ലോ ഫ്‌ളോർ ബസുകളിൽ സീറ്റ് ക്രമീകരിച്ചപ്പോൾ ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ നഷ്ടപ്പെട്ടതായി പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നേരത്തെ ഉണ്ടായിരുന്ന സൗകര്യം അതേപടി നിലനിർത്താൻ മന്ത്രി നിർദേ ശിച്ചത്.
