ആലപ്പുഴ: ജില്ലയിൽ പകൽസമയം താപനില ഉയർന്നിരിക്കുന്നതിനാൽ വെയിലത്ത് നിന്ന് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം ക്രമീകരിച്ചതായി ജില്ല ലേബർ ഓഫീസർ.ഏപ്രിൽ 30വരെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് 12 മണി മുതൽ മൂന്നുമണി വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുമണിവരെയുള്ള സമയത്തിനുള്ളിൽ എട്ടുമണിക്കൂറായി നിജപ്പെടുത്തി. രാവിലെയും ഉച്ചയ്ക്ക് ശേഷവും ജോലി ചെയ്യുന്നവരുടെ ഷിഫ്റ്റ് ഇതനുസരിച്ച്് ക്രമപ്പെടുത്തണം. സമുദ്ര നിരപ്പിൽ നിന്ന് 3000അടിയിൽ കൂടുതൽ ഉയരത്തിൽ ജോലി ചെയ്യുന്നവരെ ഈ ഉത്തരവിന്റെ പരിധിയിൽ നിന്നൊഴിവാക്കി.ഈ നിർദ്ദേശം എല്ലാ തൊഴിലുടമകളും കരാറുകാരും പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
