പാലക്കട് നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എച്ച്.എം.സി മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ ആറ് മാസത്തേക്ക് വിവിധ തസ്തികകളിൽ നിയമനം നടത്തും. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും സഹിതം 8ന് രാവിലെ 10 മണിക്ക് നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫാർമസിസ്റ്റ് തസ്തികയിൽ എസ്.എസ്.എൽ.സി വിജയവും, ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിപ്ലോമ ഇൻ ഫാർമസി കോഴ്‌സുമാണ് യോഗ്യത. ഡ്രൈവർ തസ്തികയിൽ എസ്.എസ്.എൽ.സി പാസ്സ്, ഹെവി ലൈസൻസ്, പാസഞ്ചേഴ്‌സ് ബാഡ്ജും വേണം. സെക്യൂരിറ്റി തസ്തികയിൽ എസ്.എസ്.എൽ.സി പാസായിരിക്കണം. എക്‌സ് സർവീസ് ജീവനക്കാർക്ക് മുൻഗണന (60 വയസ്സിൽ താഴെ). എക്‌സറെ ടെക്‌നീഷ്യൻ/ഇ.സി.ജി ടെക്‌നീഷ്യൻ തസ്തികയിൽ എസ്.എസ്.എൽ.സി പാസ്സ്, ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്നും റേഡിയോളജി ടെക്‌നോളജി കോഴ്‌സ് പാസായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04923242677