പാലുത്പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തതയിലേക്ക് അടുത്തതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. കൊപ്പം മൃഗാശുപത്രിയുടെ പുതിയ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വികസനകാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൃത്യസമയത്ത് പൂര്‍ത്തീകരിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പ് 45 ലക്ഷം ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ആശുപത്രി പരിസരത്ത് നടന്ന പരിപാടിയില്‍ മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ അധ്യക്ഷനായി. കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുമിത, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ടി. രാജേശ്വരി, പൊതുമരാമത്ത് (കെട്ടിടം) എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ യു.പി ജയശ്രീ, വെറ്ററിനറി സര്‍ജന്‍ ഡോ. എസ്.പൊന്‍മുരുകന്‍, പഞ്ചായത്ത് പ്രതിനിധികള്‍, ജനപ്രതിനിധികള്‍ സംസാരിച്ചു.