മാരാരിക്കുളം: നാലുചുവരുകൾക്കുള്ളിൽ ജീവിതമവസാനിച്ചുവെന്ന് കരുതിയിരുന്ന നൂറ് കണക്കിനാളുകൾക്ക് സാന്ത്വന സ്പർശമായി ജീവതാളത്തിന്റെ ആരോഗ്യ പ്രവർത്തകർ രോഗികളെ സന്ദർശിച്ചു. ജീവതാളം പെയിൻ ആന്റ് പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മാരാരിക്കുളത്ത് നടപ്പാക്കുന്ന സമ്പൂർണ്ണ പാലിയേറ്റീവ് ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് രോഗികളെ സന്ദർശിച്ചത്.
കിടപ്പുരോഗികൾക്കാവശ്യമായ മരുന്നും ഭക്ഷണവും വസ്ത്രവും സാന്ത്വനവും ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി, ആര്യാട്, മുഹമ്മ പഞ്ചായത്തുകളിലെ 80 വാർഡുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി. 463 കിടപ്പു രോഗികളാണ് ഇതുവരെ പട്ടികയിലുള്ളത്.
ഞായറാഴ്ച നടന്ന രോഗീ സന്ദർശനത്തിൽ 1500 സന്നദ്ധപ്രവർത്തകർ പങ്കെടുത്തു. 30 സംഘങ്ങളായാണ് സന്ദർശനം നടത്തിയത്. അലോപ്പതി, ആയുർവേദം, ഹോമിയോ ഡോക്ടർമാർ, നഴ്‌സുമാർ, ഫിസിയോ തെറാപ്പിസ്റ്റുകൾ, കൗൺസിലർമാർ എന്നിവരുൾപ്പെട്ടതായിരുന്നു സംഘം.
അഡ്വ.എ.എം.ആരിഫ് എം.എൽ.എ, , ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, കെ.എസ്.ഡി.പി.ചെയർമാൻ സി.ബി.ചന്ദ്രബാബു, മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ, സി.പി.ഐ.എം. ജില്ല സെക്രട്ടറി ആർ.നാസർ, ഡോ.സൈറു ഫിലിപ്പ്, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ആർ.വി.രാംലാൽ, എൻ.എച്ച്.എം. ജില്ല കോ-ഓഡിനേറ്റർ ഡോ.രാധാകൃഷ്ണൻ , ജില്ല പാലിയേറ്റീവ് കോ-ഓഡിനേറ്റർ അബ്ദുള്ള ആസാദ്, കെ.ജി രാജേശ്വരി, അഡ്വ.ഷീന സനൽകുമാർ, എസ്.രാധാകൃഷ്ണൻ, വി.ബി.അശോകൻ, ഡോ.കാർത്തിക, എൻ.പി.സ്‌നേഹജൻ, എൻ.എസ്.ജോർജ്, സി.കെ.സുരേന്ദ്രൻ, എം.എസ്.സന്തോഷ്, കവിത ഹരിദാസ്, ഇന്ദിര തിലകൻ, ജെ.ജയലാൽ, എം.ജി.രാജു, കെ. ഡി. മഹീന്ദ്രൻ, എൻ.എസ്.ജോർജ് എന്നിവരും വിവിധ സംഘങ്ങളിൽ പങ്കാളികളായി.