പുതിയ റേഷൻകാർഡിനായി അപേക്ഷിച്ചവർ ആവശ്യമായ രേഖകൾ സഹിതം വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസിലെത്തി കാർഡ് കൈപ്പറ്റണം. കുടുംബ കാർഡുകൾ, കാർഡിന്റെ വില, ടോക്കൺ എന്നിവ ഹാജരാക്കണം.
ഹാജരാവേണ്ട ദിവസം: 2018 ജൂലൈ 18 മുതൽ സെപ്റ്റംബർ 29 വരെ അപേക്ഷ നൽകിയവർ- മാർച്ച് 7, ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31 വരെ അപേക്ഷ നൽകിയവർ- മാർച്ച് 11, 2019 ജനുവരി ഒന്നു മുതൽ ഫെബ്രുവരി വരെ അപേക്ഷ നൽകിയവർ- മാർച്ച് 14, ഫെബ്രുവരി ഒന്നുമുതൽ 28 വരെ അപേക്ഷ നൽകിയവർ- മാർച്ച് 15. റേഷൻ കാർഡുകളിൽ പേരുകൾ കൂട്ടിച്ചേർക്കൽ, കുറയ്ക്കൽ എന്നിവ ഈ ദിവസങ്ങളിൽ ചെയ്യില്ലെന്നു താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ഫോൺ: 04936 255222.