കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷൻ ചക്കിട്ടപാറ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചർ എഡ്യുക്കേഷൻ സെന്റർ വിദ്യാർഥികൾക്കായി കാട്ടുതീ പ്രതിരോധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. കാടിനോട് ചേർന്നുള്ള ആദിവാസി കോളനികളിലും തൊഴിലുറപ്പ് ഇടങ്ങളിലും ബോധവൽക്കരണ ക്ലാസുകൾ നടത്തി നോട്ടീസ് വിതരണം ചെയ്തു. നൂൽപ്പുഴ പഞ്ചായത്തിലെ കല്ലൂർ ടൗണിൽ നടത്തിയ കാട്ടുതീ പ്രതിരോധ റാലി സാമൂഹ്യ വനവൽക്കരണ വിഭാഗം അസിസ്റ്റന്റ് കൺസർവേറ്റർ എം.ടി ഹരിലാൽ ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി ഫോറസ്റ്റ് റെയിഞ്ച് ജീവനക്കാർ റാലിയിൽ പങ്കെടുത്തു. തുടർന്ന് വിദ്യാർഥികൾ തെരുവ് നാടകം അവതരിപ്പിച്ചു. കോളജ് പ്രിൻസിപാൾ ജി. അമ്പിളി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ. ബീരാൻകുട്ടി, സനിൽ, ടി. സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഒ.എ ബാബു, പി.കെ ഭാസ്‌ക്കരൻ, കെ. സുന്ദരൻ തുടങ്ങിയവർ സംസാരിച്ചു.