ആലപ്പുഴ: വിവിധ അബ്കാരി കേസുകളിൽപ്പെട്ട് സർക്കാരിലേക്ക് കണ്ടുകെട്ടി എക്സൈസ് ഓഫീസുകളിൽ സൂക്ഷിക്കുന്ന വാഹനങ്ങൾ മാർച്ച് 18ന് രാവിലെ 10.30ന് ലേലം ചെയ്യും. ആലപ്പുഴ എക്സൈസ് ഡിവിഷൻ ഓഫീസിലാണ് ലേലം. വാഹനങ്ങൾ ഓഫീസ് അധികാരികളുടെ അനുവാദത്തോടെ പരിശോധിക്കാം. കൂടുതൽ വിവരത്തിന് ജില്ലയിലെ എക്സൈസ് ഓഫീസുകളിൽ ബന്ധപ്പെടാം. ഫോൺ: 0477-2252049.
