ആലപ്പുഴ: മുൻസിപ്പൽ കോമൺ സർവ്വീസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ 571/14) തസ്തികയുടെ തിരഞ്ഞെടുപ്പിനായുള്ള കോമൺ അഭിമുഖം മാർച്ച് 20, 21, 22, 27,28 തീയതികളിൽ ആലപ്പുഴ ജില്ല പബ്ലിക് സർവ്വീസ് കമ്മീഷൻ ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾക്ക് എസ്.എം.എസ്. പ്രൊഫൈൽ സന്ദേശം നൽകിട്ടുണ്ട്. ഉദ്യോഗാർഥികൾ പ്രൊഫൈൽ നിന്നും ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്തും സമയത്തും അഭിമുഖത്തിന് ഹാജരാകണം.