പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സംശയനിവാരണത്തിനായി ടോള്‍ഫ്രീ നമ്പരായ 1950 ലേയ്ക്ക് വിളിക്കാം. വോട്ടര്‍പ്പട്ടികയില്‍ പേരുണ്ടോ എന്നറിയാനും ഒരു നിയോജകമണ്ഡലത്തില്‍ നിന്നും മറ്റൊരു നിയോജക മണ്ഡലത്തിലേയ്ക്ക് പേര് മാറ്റുന്നതു സംബന്ധിച്ചും മറ്റുമുള്ള സംശയങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ നമ്പറിലോ 18004250491 എന്ന നമ്പറിലോ വിളിക്കാം. www.nvsp.in, www.ceo.kerala.gov.in എന്ന വെബ്സൈറ്റുകള്‍ മുഖേനയും വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ (voter helpline) എന്ന മൊബൈല്‍ ആപ്പ് വഴിയും വോട്ടര്‍മാര്‍ക്ക് സംശയനിവാരണം നടത്താം. ഇതിനായി ഡിസ്ട്രിക്റ്റ് കോണ്‍ടാക്ട് ഏജന്റിനെ നിയമിച്ചിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രവര്‍ത്തന സമയം.