ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ലളിതവും ഫലപ്രദവുമാക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ സൂക്ഷ്മ നിരീക്ഷണമുണ്ടാകും. എ.ഡി.എം ഇ.പി മേഴ്‌സിയാണ് എം.സി.സി നോഡല്‍ ഓഫീസര്‍. സബ്കലക്ടര്‍ വി.വിഘ്‌നേശ്വരി ലോ ആന്റ് ഓഡര്‍ നോഡല്‍ ഓഫീസറാകും. സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ എം.കെ രാജനാണ് എക്‌പെന്റിച്ചര്‍ മോണിറ്ററിംഗിന്റെ ചുമതല. ഡപ്യൂട്ടി കലക്ടര്‍ (എല്‍.എ) എം.വി അനില്‍കുമാര്‍ (മാന്‍പവര്‍ മാനേജ്‌മെന്റ്), എല്‍.ആര്‍ തഹസില്‍ദാര്‍ ഇ.അനിതകുമാരി(ഇ.വി.എം മാനേജ്‌മെന്റ്), റീജിയണല്‍ ട്രാന്‍സ്‌പോ ര്‍ട്ട് ഓഫീസര്‍ എ.കെ ശശികുമാര്‍(ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ്), അസി.കലക്ടര്‍ അഞ്ജു കെ.എസ്(ട്രെയിനിംഗ് മാനേജ്‌മെന്റ, സ്‌വീപ്പ്), സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ലാല്‍ചന്ദ് പി.എസ്(മെറ്റീരിയല്‍ മാനേജ്‌മെന്റ്), ഫോറസ്റ്റ് ഓഫീസര്‍ ധനേഷ്( ഒബ്‌സേര്‍വേഴ്‌സ്), സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ്(ബാലറ്റ്/ഡമ്മി ബാലറ്റ്), ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍(മീഡിയ), ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ മേഴ്‌സി സെബാസ്റ്റ്യന്‍(കമ്പ്യൂട്ടറൈസിംഗ്, ഐ.സി.ടി), ഡി.പി.എം മിഥുന്‍കൃഷ്ണ സി.എം (അസിസ്റ്റ് ഐ.സി.ടി.), ഡപ്യൂട്ടി തലക്ടര്‍ വിജിലന്‍സ് ലില്ലി (ഹെല്‍പ് ലൈന്‍& പരാതി പരിഹാരം), അസോസിയേറ്റ് ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ റോളി ടി.ഡി( എസ്.എം.എസ് മോണിറ്ററിംഗ് & കമ്മ്യൂണിക്കേഷന്‍ പ്ലാന്‍), ഡപ്യൂട്ടി കലക്ടര്‍ ഇലക്ഷന്‍ ജയപ്രകാശ് (വോട്ടര്‍ ഹെല്‍പ് ലൈന്‍) എന്നിവരാണ് മറ്റുള്ള നോഡല്‍ ഓഫീസര്‍മാര്‍.
