പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ മന്ത്രിമാര്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പരാമര്‍ശങ്ങളും ഉടനെ നീക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
