പൊതു ജലസ്രോതസ്സുകളില്‍ നിന്ന് കാര്‍ഷികാവശ്യങ്ങള്‍ക്കായും തെങ്ങുംതോപ്പുകള്‍ നനയ്ക്കുന്നതിനും മോട്ടോര്‍ ഉപയോഗിച്ച് ജലം പമ്പ് ചെയ്യുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. നിയന്ത്രിക്കേണ്ട പമ്പ് ഉടമകളുടെ ലിസ്റ്റ് സമര്‍പ്പിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ പമ്പുകളുടെ വൈദ്യുതി കണക്ഷന്‍ താല്‍കാലികമായി വിച്ഛേദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ പല ഭാഗങ്ങളിലും അതിരൂക്ഷമായ വരള്‍ച്ചയും ജലദൗര്‍ലഭ്യവും ഉണ്ടാവുന്ന സാഹചര്യത്തില്‍ പുഴകള്‍, മറ്റ് ജലസ്രോതസ്സുകളിലെ ജലലഭ്യത ക്രമാതീതമായി കുറയുന്നതിനെ തുടര്‍ന്നാണ് നടപടി.
