പൊതു തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡ് ഇതുവരെ പൊതു-സ്വകാര്യ ഇടങ്ങളില്‍ നിന്നായി 2058 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. സ്‌ക്വാഡ് രൂപീകരിച്ചതിന് ശേഷം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അധീനതയിലുള്ള സ്ഥലങ്ങളിലെ 2048 സാമഗ്രികളും സ്വകാര്യവ്യക്തികളുടെ ഇടങ്ങളില്‍ ഉടമകളുടെ സമ്മതമില്ലാതെ പതിച്ച 10 പോസ്റ്ററുകളുമാണ് നീക്കം ചെയ്തത്. പൊതുസ്ഥലങ്ങളിലെ 68 ചുവരെഴുത്തുകള്‍, 1299 പോസ്റ്ററുകള്‍, 215 ബാനര്‍ (ഫ്ളക്സ് ബോര്‍ഡ്), 466 കൊടികളും മറ്റുമായി 2048 പ്രചരണ സാമഗ്രികളും സ്വകാര്യസ്ഥലങ്ങളിലെ 10 പോസ്റ്ററുകളുമാണ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തത്. ഇതില്‍ ഇന്നലെ (മാര്‍ച്ച് 19) മാത്രം പൊതുയിടങ്ങളില്‍ നിന്നും 41 ചുവരെഴുത്തുകള്‍, 570 പോസ്റ്റര്‍, 74 ബാനറുകള്‍, 281 കൊടികളും സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ നിന്നും 10 പോസ്റ്ററുകളുമാണ് ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തത്.
