ലോകസഭ തെരഞ്ഞെടുപ്പിൽ ഹരിത നിയമാവലി പാലിക്കുന്നതിന്റെ ഭാഗമായി ജില്ല, താലൂക്ക്, ഗ്രാമപഞ്ചായത്ത്, നഗരസഭതല ഫെസിലിറ്റേഷൻ യൂണിറ്റ് ചുമതലയുളള ഉദ്യോഗസ്ഥർക്ക് ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ പരിശീലനം നൽകി. ജില്ലാ ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ ജില്ലാ കളക്ടർ എ.ആർ അജയകുമാർ ഉദ്ഘാടനം ചെയ്തു.
ഇലക്ഷൻ പ്രചാരണ പ്രവർത്തനങ്ങൾക്ക് പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണം. മാലിന്യം പരമാവധി കുറച്ച് പൊതു ഇടങ്ങളും പ്രചാരണ വേദികളും സമ്മേളന നഗരികളും മാലിന്യമുക്തമായി സംരക്ഷിക്കുകയും വേണം. നിരോധിത പ്ലാസ്റ്റിക്, ഡിസ്‌പോസിബിൾ വസ്തുക്കൾ ഒഴിവാക്കണം.
തെരഞ്ഞെടുപ്പിൽ ഗ്രീൻപ്രോട്ടോക്കോൾ കർമ്മ പദ്ധതി തയ്യാറാക്കി നടപ്പാക്കുകയാണ് ജില്ലാതല ഫെസിലിറ്റേഷൻ കമ്മിറ്റിയുടെ പ്രധാന ചുമതല. സംസ്ഥാന ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ അമീർ ഷാ ക്ലാസെടുത്തു. ഹരിതകേരളം മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ബി.കെ സുധീർ കിഷൻ, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.എ ജസ്റ്റിൻ, അസിസ്റ്റന്റ് കോ-ഓഡിനേറ്റർമാരായ പി.കെ രാജേഷ്, എം.പി രാജേന്ദ്രൻ, പ്രോഗ്രാം ഓഫീസർ കെ. അനൂപ്, ടെക്‌നിക്കൽ കൺസൾട്ടന്റ് സാജിയോ, ഫെസിലിറ്റേഷൻ യൂണിറ്റുകളുടെ ചുമതലയുളള ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.