കായിക യുവജന കാര്യാലയത്തിന്റെ കീഴിലുള്ള ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം, സ്വിമ്മിംഗ്പൂൾ, ജിനാസ്റ്റിക്‌സ് സെന്റർ, കുമാരപുരം ടെന്നിസ് അക്കാദമി, വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ച് എന്നിവിടങ്ങളിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ കുട്ടികൾക്കായി സമ്മർക്യാമ്പ് നടത്തും. നീന്തൽ, ഷട്ടിൽ ബാഡ്മിന്റൺ, ബാസ്‌ക്കറ്റ് ബോൾ, ടേബിൾ ടെന്നിസ്, ടെന്നിസ്, ജിംനാസ്റ്റിക്‌സ്, ജൂഡോ, തായ്‌ക്വേണ്ടോ എന്നീ കായികയിനങ്ങളിലാണ് പരിശീലനം നൽകുന്നത്. ഓൺലൈൻ രജിസ്‌ട്രേഷൻ 22 ന് ആരംഭിക്കും. വിശദവിവരങ്ങൾ www.sportskerala.org യിൽ ലഭ്യമാണ്. രജിസ്‌ട്രേഷന് ശേഷം ഫീസ് അടയ്ക്കുന്നതിന് അപേക്ഷാഫോറത്തിന്റെ പ്രിന്റുമായി സ്‌റേറഡിയത്തിന് സമീപത്തെ കായികയുവജനകാര്യാലയം ഓഫീസിൽ എത്തണം.