പരസ്യങ്ങൾ നൽകുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് പുറപ്പെടുവിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ബാധകമാക്കിയിട്ടുള്ള സാമ്പത്തിക വ്യവസ്ഥകൾ സംബന്ധിച്ച മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് സ്ഥാപനങ്ങൾക്കോ/ഉപഭോക്താവിനോ യാതൊരു പ്രയോജനവും ഉണ്ടാകാത്ത തരത്തിലുള്ള പരസ്യങ്ങൾ നൽകുന്ന പ്രവണത അവസാനിപ്പിക്കണം.
പരസ്യങ്ങൾ നൽകുന്നതിൽ മിതത്വം പാലിക്കുകയും സ്ഥാപനങ്ങളുടെ വികസനം അതായത് ഉത്പാദനം, വിപണനം, വിതരണം, നിയമനം, ഉപഭോക്താവിനെ ബോധവത്കരിക്കൽ/വിവരം നൽകൽ തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളിലേ പരസ്യങ്ങൾ നൽകാവൂ. പരസ്യങ്ങൾ നൽകുന്നതിനായി കൂടുതൽ തുക ചെലവഴിക്കാൻ പാടില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു.
പരസ്യവുമായി ബന്ധപ്പെട്ട സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ സർക്കാർ അനുയോജ്യമായ മാർഗരേഖ പുറപ്പെടുവിക്കണമെന്ന പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.