ആലപ്പുഴ: സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ ആറന്മുളയിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യ ഗുരുകുലത്തിന്റ ആഭിമുഖ്യത്തിൽ നാലുമാസത്തെ എപ്പിഗ്രാഫി കോഴ്‌സ് ആരംഭിക്കുന്നു. യോഗ്യത: സർവകലാശാല ബിരുദം, അല്ലെങ്കിൽ ത്രിവത്സര പോളിടെക്നിക്ക് ഡിപ്ലോമ. കോഴ്‌സ് ഫീസ് 15,000 രൂപയും ജി.എസ്.ടി.യും. കൂടുതൽ വിവരത്തിന് www.vastuvidyagurukulam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 31. വിശദവിവരത്തിന് ഫോൺ: 0468-2319740
sir