ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഇന്ത്യാ സ്റ്റാറ്റിസ്റ്റിക്കൽ സ്‌ട്രെങ്തനിംഗ് പ്രോജക്ടിന്റെ ഹൈ ലെവൽ സ്റ്റിയറിംഗ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സർക്കാർ നിയോഗിച്ച വിലയും വിലസൂചികയും സംബന്ധിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് സമിതി അദ്ധ്യക്ഷൻ എ.മീരാസാഹിബ് ചീഫ് സെക്രട്ടറി ടോം ജോസിന് സമർപ്പിച്ചു. കമ്മിറ്റിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കാലഹരണപ്പെട്ട മൂന്ന് സൂചികകൾക്ക് പുതിയ അടിസ്ഥാന വർഷം നിശ്ചയിക്കുകയും, മെത്തഡോളജി പുതുക്കുകയും ചെയ്തിട്ടുണ്ട്. ഒരു പുതിയ ഉപഭോക്തൃ വിലസൂചികക്ക് (ഗ്രാമ-നഗര-സംയുക്ത) രൂപം നൽകുകയും ചെയ്തു. പ്രൈസ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ മാന്വൽ സമ്പൂർണ്ണമായി പരിഷ്‌കരിക്കൽ, ബിഗ്ഡാറ്റാ അനലിറ്റിക്‌സ്, നവീന ഡാറ്റാ പ്രചാരണ രീതികൾ, ഡാറ്റാ സയന്റിസ്റ്റ് ഗ്രൂപ്പ് രൂപീകരിക്കൽ, പുതിയ മാർക്കറ്റുകൾ കണ്ടെത്തൽ, പുതിയ മാർക്കറ്റ് പഠനങ്ങൾ നടത്തൽ, വകുപ്പിനെ ഒരു സേവനദാതാവ് ആക്കാനുള്ള മാർഗ്ഗങ്ങൾ, വില ശേഖരണം പൂർണ്ണമായി സ്റ്റാറ്റിസ്റ്റിക്കൽ അതോറിറ്റിയുടെ കീഴിൽ ശാസ്ത്രീയ രീതിയിൽ ശേഖരിക്കൽ തുടങ്ങി 87 ശുപാർശകൾ റിപ്പോർട്ടിൽ നിർദ്ദേശിച്ചു. വകുപ്പിന്റെ ഡയറക്ടർ ജനറൽ വി.രാമചന്ദ്രനും പങ്കെടുത്തു.