ആലപ്പുഴ: തഴക്കര കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ തഴക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ‘നാട്ടുപച്ച’ ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം മാവേലിക്കര കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീരേഖ, കൃഷി ഓഫീസര്‍ സജിതാ ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് നര്‍വഹിച്ചു. കര്‍ഷകര്‍ക്ക് ആവശ്യമുള്ള ജൈവ വളങ്ങള്‍, ജൈവ കീടനാശിനികള്‍, വിത്തുകള്‍, മറ്റു വളങ്ങള്‍, കാര്‍ഷിക അനുബന്ധ ഉപകരണങ്ങള്‍ എന്നിവ മിതമായ നിരക്കില്‍ ഇവിടെ നിന്നും ലഭ്യമാണ്. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികള്‍, മറ്റ് നടീല്‍ വസ്തുക്കള്‍ എന്നിവയും പൊതുജനങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുണ്ട്.
