വയനാട് പാലർലമെന്റ് മണ്ഡലത്തിൽ നാമനിർദേശ പത്രികകൾ ഏഴായി. മലപ്പുറം വണ്ടൂർ നീലാമ്പ്ര വീട്ടിൽ അബ്ദുൾ ജലീൽ എൻ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ), മാനന്തവാടി പേര്യ 34 നടുവിലെ വീട് ഉഷ കെ (സിപിഐ (എംഎൽ) റെഡ് സ്റ്റാർ) എന്നിവരാണ് ചൊവ്വാഴ്ച ജില്ലാ വരണാധികാരി കൂടിയായ കളക്ടർ എ.ആർ അജയകുമാറിന് പത്രിക നൽകിയത്. മൂന്നു സ്വതന്ത്രരടക്കം അഞ്ചു സ്ഥാനാർത്ഥികൾ നേരത്തെ നാമനിർദേശ പത്രിക നൽകിയിരുന്നു.