മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായുള്ള സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നിരാമയയില്‍ രജിസ്റ്റര്‍ ചെയ്യാനും രജിസ്‌ട്രേഷന്‍ പുതുക്കാനുമായി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടത്തിയ ക്യാമ്പില്‍ 1312 പേര്‍ പങ്കെടുത്തു. മാനസിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാറും നിയമ സേവന അതോറിറ്റിയും സംയുക്താമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 841 പേരുടെ അപേക്ഷ സ്വീകരിച്ചതായി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി അറിയിച്ചു. ജില്ലാ ലീഗല്‍ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ സെഷന്‍സ് ജഡ്ജിയുമായ കെ.പി ഇന്ദിര മുഖ്യാഥിതിയായി. നാഷണല്‍ ട്രസ്റ്റ് ആക്ട് ലോക്കല്‍ ലെവല്‍ കണ്‍വീനര്‍ മേജര്‍ സുധാകരന്‍പിള്ള, പരിവാര്‍ ജില്ലാ പ്രസിഡന്റ് ആര്‍.വിശ്വനാഥന്‍, ജില്ലാ സെക്രട്ടറി ആര്‍.രാമന്‍ എന്നിവര്‍ പങ്കെടുത്തു.
